മരണദേവനൊരു വരം കൊടുത്താല്‍, മരിച്ചവരൊരുദിനം തിരിച്ചു വന്നാല്‍, അക്കൂട്ടത്തില്‍ ജോണ്‍ ഉണ്ടാകുമെങ്കില്‍ കവിവചനം സത്യമാകും- ''ചിലരൊക്കെ പൊട്ടിച്ചിരിക്കും, ചിലര്‍ പോയൊളിക്കും, ചിലര്‍ അപ്പോള്‍ തന്നെ മരിക്കും;'' പച്ചത്തെറി പറഞ്ഞിട്ട് ജോണ്‍ വിളിച്ചു പറയും ഈ കൊട്ടിഘോഷിക്കപ്പെടുന്ന ജോണ്‍ ഞാനല്ല എന്ന്. ''എവിടെ ജോണ്‍ ?'' എഴുതിയ ചുള്ളിക്കാടു തന്നെ ഇതു പരസ്യമായി പ്രസ്താവിച്ചും കണ്ടിട്ടുണ്ട്.
മരിച്ച് കഴിഞ്ഞ് ഭീകരമായി നമ്മള്‍ വളര്‍ത്തിയ പ്രതിഭയാണ് ജോണ്‍. മത്സരിച്ചെഴുതി മിത്തായിയുര്‍ത്തി പറപ്പിച്ചിട്ടും തീര്‍ന്നിട്ടില്ല. പ്രവാചകനായും, അവധൂതനായും, അവതാരമായും എടുത്തങ്ങോട്ടു പൊക്കി പ്രതിഷ്ഠിച്ചു. മുടിവളര്‍ത്തി, മുഷിഞ്ഞ ജീന്‍സിട്ട്, ചരസും കഞ്ചാവും മണുത്ത്..വെള്ളപ്പുറത്ത് അന്തിയുറങ്ങുന്ന ജോണിനെ അനുകരിക്കാന്‍ ഒരു പട തന്നെയുണ്ടായി. അനുകരണം മുറയക്ക് നടന്നു, പ്രതിഭമാത്രം തൊട്ടുതീണ്ടിയില്ല.
കേളേജിലെ ബാസ്കറ്റ് ബോള്‍ ടീമിലെ മികച്ച കളിക്കാരന്‍, അദ്ധാപകരെ ചോദ്യങ്ങള്‍കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും അമ്പരിപ്പിച്ച ബ്രില്യന്‍റായ വിദ്യാര്‍ത്ഥി, ഗിത്താറിന്‍റെ തന്തികള്‍ മീട്ടി കനമുള്ള ശബ്ദത്തില്‍ ശോകസുന്ദരമായ ശ്രുതിയില്‍ പ്രണയ ഗാനങ്ങള്‍ പാടിയിരുന്ന ഗായകന്‍... കോട്ടയത്തെ സി.എം.എസ് കോളേജിന്‍റെ പ്രണയമരച്ചോലകളില്‍ ഒരു കാലത്തെ സകല വിദ്യാര്‍ത്ഥിനികളുടെയും സ്പ്ന നായകനായി സുമുഖ സുന്ദരനായി നടന്ന ആ വിദ്യാര്‍ത്ഥിക്ക് പേര് ജോണ്‍ എബ്രഹാം എന്ന് കോട്ടയത്ത് എം.ഡി സെമിനാരി സ്കൂളില്‍ സഹപാഠിയായിരുന്ന നടന്‍ സുരേന്ദ്രനാഥ തിലകന്‍റെ സാക്ഷ്യം.
പറഞ്ഞതെന്താണെന്നു വച്ചാല്‍ കുടി കൊണ്ടു നേടിയതല്ല ജോണിന്‍റെ ബ്രില്യന്‍സ്. കുടിച്ചുന്മാദിച്ചു നടന്നു എന്നു പറയപ്പെടുന്ന സമയത്തുപോലും ജോണ്‍ വായിച്ച തീര്‍ത്ത പുസ്തകങ്ങള്‍ക്കും കണ്ടു തീര്‍ത്ത ക്ലാസിക് സിനിമകള്‍ക്കും കണക്കില്ല..അനുകരിച്ചവരാരും അതുമാത്രം കണ്ടില്ല. ജോണിന്‍റെ തെറികള്‍ക്കുവരെ ആക്ഷേപഹാസ്യത്തിന്‍റെ രാഷ്ട്രീയമുണ്ടായിരുന്നു. അനുകരണക്കാര്‍ പച്ചത്തെറി പറഞ്ഞും, മുണ്ടുപൊക്കിക്കാണിച്ചും, കുടിച്ചുമുള്ളിയും വ്യവസ്ഥിതികളെ കാര്‍ക്കിച്ചു തുപ്പി..ഫാഷന്‍ സൃഷ്ടിച്ചു.
മേല്‍പ്പറഞ്ഞ തിലകനും ഗതിയിതു തന്നെ..ഉള്ളകാലത്ത് അഭിനയത്തില്‍ നിന്നു വിലക്കാന്‍ മത്സരിച്ചു. മരിച്ചു കഴിഞ്ഞപ്പോ എറിക്കാതെ പോയ തങ്ങളുടെ പലകഥാപാത്രങ്ങള്‍ പലതും തിലകനെക്കണ്ട് എഴുതിയതാണെന്നും തിലകന് മാത്രം കഴിയുന്നതാണെന്നും പറഞ്ഞു നമസ്കരിച്ചു. ചിലര്‍ ചില സീനുകളിലെങ്കിലും ഭീകരമായ ഫ്ലാഷ് ബാക്കുള്ള മഹാനാക്കി ഫ്രെയിമടിച്ച് ചുമരില്‍ തൂക്കി. ഇന്നും സിനിമയില്‍ നായകന്‍റെ മരിച്ചുപോയ അമ്മയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളെല്ലാം ശ്രീവിദ്യയുടേതാണല്ലോ..ഇവരൊക്കെയും അഭിനയം മതിയാക്കി അഭ്രപാളിക്കു പുറത്തേക്കുപോയിട്ടും അവരെ അഭിനിയപ്പിച്ചു കൊണ്ടിരിക്കുന്നും നാം...ഇന്ന് അയ്യപ്പനിലെത്തി നില്‍ക്കുന്ന അവതാരങ്ങള്‍ക്കെല്ലാം പ്രണാമം...കേട്ടു മാത്രം അറിഞ്ഞ ജോണിനെ സ്നേഹത്തോടെയോര്‍ക്കുന്നു 27 -ാം വര്‍ഷത്തില്‍ !!! (നമ്മളും ചെയ്യുന്നത് ഇതൊക്കെത്തന്നെ)

മനുഷ്യരെ ജീവിച്ചിരിക്കുമ്പോല്‍ ആദരിക്കുന്നതിലേറെ മരികുമ്പോഴാണു മലയാളികള്‍ ആരാധിക്കാറെന്നു തോന്നാറുണ്ട്...നല്ലെഴുത്ത്
ReplyDeleteപ്രതിഭകൾ ദീർഘവീക്ഷണമുള്ളവരാണ്. സൃഷ്ടികളിൽ മായം ചേർക്കാത്തവരും. അവരുടെ സമകാലികർക്ക് പലപ്പോഴും അവർ സംവദിക്കുന്നതെന്ത് എന്ന് ഉൾകൊള്ളാൻ കഴിയാറില്ല. അവരൊട്ട് വിശദീകരിക്കാറുമില്ല. ഒടുങ്ങാത്ത അന്വേഷണത്വരയോടെ ആ സൃഷ്ടികളിലൂടെ സഞ്ചരിക്കുന്നവർക്കേ അത്തരം പ്രതിഭകളുടെ മനസ്സ് കണ്ടെടുക്കാൻ കഴിയൂ. കാഫ്ക, വാൻഗോഗ്.. അങ്ങനെ ലോകചരിത്രത്തിൽ തന്നെ എത്രയോ പ്രതിഭകൾ.
ReplyDeleteഅനുകരിക്കുന്നവർക്ക് ഇവരുടെയോക്കെ ചിലബാഹ്യപ്രകടനങ്ങളേ അനുകരിക്കാൻ കഴിയൂ.