സമയം തെറ്റിയ പോസ്റ്റാണെന്ന് അറിയാം. പക്ഷേ കുഞ്ഞുനാള് മുതല്‍ കൂടെക്കൂടിയ ചില വികാരങ്ങള്‍ ഈ വൈകിയ വേളയിലെങ്കിലും ഇവിടെ കുറിക്കാതെ പോകാന്‍ മനസ് അനുവദിക്കുന്നില്ല.
സച്ചിനെക്കുറിച്ചു തന്നെ!
എന്നും ഇങ്ങനെ തന്നെ ക്രീസില്‍ ഉണ്ടായിരുന്നെങ്കിലെന്നു കൊതിച്ചു പോയ ഒരാള്‍ പടിയിറങ്ങുമ്പോഴുള്ള വേദന തന്നെ. ഇതൊരു താരാരാധനയോ, ദൈവപൂജയോ അല്ല. സച്ചിനെക്കണ്ട് ക്രിക്കറ്റിനെ സ്നേഹിച്ച, അയാളണിയുന്ന ഇളം നീലക്കുപ്പായത്തില്‍ ഇന്ത്യയുടെ ദേശീയത കണ്ടഭിമാനിച്ച പതിനായിരങ്ങളിലൊരാളുടെ കുട്ടിക്കാലത്തിന്റെ ഫീലിംഗ്സുകള്‍ മാത്രം.
--മതി സച്ചിന് ഔട്ടായില്ലേ...? ഇനി ടി. വി ഓഫാക്കി കിടന്നുറങ്ങ് എന്ന് മുത്തച്ഛന്മാര് പറഞ്ഞകാലം--#Cf- . ക്രിക്കറ്റെന്നാല്‍ സച്ചിന് എന്നു മാത്രം അറിയാവുന്ന കാലം. ആ അഞ്ചടി അഞ്ചിഞ്ചുകാരനുവേണ്ടിയാണ് ഈ കളിയുണ്ടാക്കിയതെന്നു പോലും തോന്നിയിട്ടുണ്ട്. ഞങ്ങടെ ബാല്യത്തിന്റെ ത്രില്ലുകള്‍ നിങ്ങളും കൂടിയായിരുന്നു ഭായി!
ഇന്ന് വെടിക്കെട്ടുകളെത്ര വന്നു. ധോണി, രോഹിത്, കോഹ് ലി, ധവാന്. ക്രിസ് ഗെയിലിയന് കാടന്‍ ഷോട്ടുകള്‍ ക്രിക്കറ്റില്‍ പതിവു കാഴ്ചയായപ്പോഴും ഇഷ്ടം സച്ചിനോടു തന്നെ. കാരണം അതൊരു പെരുമഴയായിരുന്നില്ല. ഒരു കവിത പോലെ സൗന്ദര്യമുണ്ടായിരുന്നു ആ ,ഷോട്ടുകള്‍ക്ക്..ഒരു വല നെയ്തു പോകുന്ന പോലെ മനോഹാരിതയുണ്ടായിരുന്നു ആ ശൈലിക്ക്.
ഇന്ന് മാരക സിക്സറുകള്‍ നിത്യ കാഴ്ചായായിട്ടും രണ്ടും മൂന്നും പേരുടെ ഇടയിലൂടെ സച്ചിന് പായിക്കുന്ന ബൗണ്ടറികളോടാണ് സ്നേഹം. അസാമാന്യ ടൈമിംഗില്‍, ക്ലാസിക് ആംഗിളില്‍ പായിക്കുന്ന ആ ബോളുകള്‍ക്കു പിന്നാലെ ബൗണ്ടറിവരെ ഓടുന്ന ഫീല്‍ഡേഴ്സ് ഹരം കൊള്ളിക്കുന്ന ഓര്‍മ്മകളാണ്. ഒരു കളിയില്‍ ഇരുപതും ഇരുപത്തഞ്ചും ബൗണ്ടറികള്‍..നിത്യ കാഴ്ചയായ സെഞ്ചുറികള്‍.... എന്നത്തെയും പോലെ കളി കഴിഞ്ഞ് ''മാന്‍ ഓഫ് ദ മാച്ച്'' നേടി രവിശാസ്ത്രിയുടെ മൈക്കിനു മുന്നില്‍ ചെറു ചിരിയോടെ വിടരുന്ന ആ സ്ത്രൈണ ശബ്ദം കൂടി കേട്ടു കഴിഞ്ഞാലെ ഉറക്കം വരൂ...
ഇന്ന് ഒരു ഓവറിലെ 6 ബോളുകളും സിക്സ് പറത്തുന്നവരുണ്ട്. പക്ഷേ ഓരോ പന്തിനും അത് അര്‍ഹിക്കുന്നതു കൊടുക്കുന്ന നീതിയായിരുന്നു സച്ചിന്റെ ക്ലാസിസം. ഷെയ്ന് വോണിന്റെ ഡബിള്‍ ടേണിംഗുകളെ, മുരളീധരന്റെ ഗുഗ്ലിയെ, മക്ഗ്രാത്തിന്റെ ഷോട്ട് പിച്ചുകളെ, ബ്രെറ്റ്ലീയുടെ ബൗണ്‍സുകളെ, ചാമിന്ദവാസിന്റെ സ്വിംഗുകളെ, അക്തറിന്റെ വേഗതയെ, അക്രത്തിന്റെ റിവേഴ്സ് സ്വിംഗിനെ......ഇത്ര മനോഹരമായി നേരിട്ട വേറെ ബാറ്റ്സ്മാനില്ലെന്ന് അവര്‍ തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍...വിക്കറ്റിനു പിന്നില്‍ നില്ക്കുന്ന കീപ്പറും, ഗ്രൗണ്ടിലെ ഫീല്‍ഡറും , വിധി നിര്‍ണ്ണയിക്കുന്ന അമ്പയറും വരെ സ്വയം മറന്ന് ആസ്വദിച്ചിരുന്ന കളി..
അഞ്ചടി അഞ്ചിഞ്ചില്‍ നിന്നു കൊണ്ടുള്ള ക്ലാസിക് കവര്‍ ഡ്രൈവുകള്‍...ഒരു നര്‍ത്തകന്റെ മെയ് വഴക്കത്തോടെയുള്ള ഓഫ് ഡ്രൈവുകള്‍...സ്ലിപ്പറിന്റെ തലക്കു മുകളിലൂടെയുള്ള ബാക്ക്ഫുട്ട് ഷോട്ടുകള്‍...അപ്രതീക്ഷിത സ്വീപ്പുകള്‍...അനിവാര്യമായ സ്റ്റെപ്പ് ഔട്ടുകള്‍...ഇതൊന്നും പോരാഞ്ഞ് ഓരോ കളിയിലും കണ്ടെത്തുന്ന പുതിയ മാജിക്- ഷോട്ടുകള്‍.....
തെറ്റായ തീരുമാനം എന്നറിഞ്ഞിട്ടും അമ്പയറുടെ പൊങ്ങി നില്ക്കുന്ന ചൂണ്ടുവിരലിനു മുന്നില്‍ മറുതലിക്കാതെ തലകുനിച്ച് കളം വിടുന്ന മാന്യത...തെറിവിളിച്ചു പ്രകോപിപ്പിക്കുന്ന ബൗളറിനെയും പുഞ്ചിരിയോടെ നോക്കിയിട്ട് അടുത്ത പന്തില്‍ ബാറ്റുകൊണ്ടു മറുപടി പറയുന്ന പക്വത...സ്വന്തം ടീമിന്റെ വീഴ്ച കൊണ്ടു പുറത്തായ കളിക്കാരനെ തിരിച്ചു വിളിക്കാനുള്ള ധീരത....ക്രിക്കറ്റ് മാന്യതയുടെ കളിയാണെന്നു കൂടി നീ കാണിച്ചു തന്നു സച്ചിന്.....!!!
---- അയാള്‍ സെഞ്ചുറിക്കു വേണ്ടിയാണ് കളിക്കുന്നത്.
---- സച്ചിന് സെഞ്ചുറിയടിച്ചാല്‍ ഇന്ത്യ കളി തോല്‍ക്കും.
----- വിരമിക്കാറായിട്ടും കടിച്ചു തൂങ്ങി കിടക്കുന്നു.
----- പുതുമുഖങ്ങളുടെ വഴി തടയുന്നു.
അപ്രതീക്ഷിതമായ ആരോപണങ്ങള്‍ ജീവിതത്തില്‍ പൊന്തി വരുമ്പോള്‍ മനുഷ്യര്‍ ചെയ്യുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന്- പ്രതിഷേധത്തിന്റെ മുറവിളി കൂട്ടി മറുതലിക്കുക, അല്ലെങ്കില്‍ കീഴടങ്ങലിന്റെ വിധേയത്വ ഭാവം കാണിച്ച് അടിയറവു പറയുക. പക്ഷേ ഇതിനു രണ്ടിനുമിടയില്‍ ചെയ്യുന്ന കാര്യത്തോട് ആത്മാര്‍ത്ഥത പുലര്‍ത്തുക മാത്രം ചെയ്യുക എന്ന നിലപാടാണ് ശ്രേഷ്ഠമെന്ന് അയാള്‍ ജീവിതം കൊണ്ട് കാണിച്ചു തന്നു.
ഇന്നലെ കളത്തിലിറങ്ങിയ താരങ്ങള്‍ കോഴപ്പണം കണ്ട് കണ്ണ് മഞ്ഞളിച്ചപ്പോഴും...കളികഴിഞ്ഞ് പബ്ബിലും ബാറിലും കറങ്ങുമ്പോഴും മണിക്കൂറുകള്‍ നെറ്റില്‍ പ്രാക്ടീസ് ചെയ്യുന്ന ആ കുറിയ മനുഷ്യന് ജീവിതത്തില്‍ ഒന്നിനോടു മാത്രം പ്രണയത്തിലായവനാണ്.---ക്രിക്കറ്റ്---- പ്രണയമെന്നാല്‍ ഒന്നിനോടു തോന്നുന്ന Passionate Love ആണല്ലോ..!! ഇന്നും 89- ല്‍ കറാച്ചി സ്റ്റേഡിയത്തില്‍ വഖാര്‍ യൂണിസിന്റെ പന്ത് നേരിടാന്‍ നില്ക്കുന്ന ആ പതിനാറുകാരന്റെ പുതുമയാണ് അയാള്‍ക്ക് ക്രിക്കറ്റ്.!!!
സച്ചിന്! ...നിങ്ങള്‍ക്ക് ക്രിക്കറ്റ് അവസാനിപ്പിക്കാന്‍ മനസുണ്ടായിട്ടല്ല എന്നറിയാം...
നിങ്ങളെ ദൈവമെന്നു വിളിക്കുന്നവരുണ്ട്...
അതുകൊണ്ടു തന്നെ നിങ്ങളോടു പുറം തിരിഞ്ഞു നില്‍ക്കുന്നവരുമുണ്ട്.
സച്ചിന്...നിങ്ങള്‍ ദൈവമല്ല! മനുഷ്യനാണ്
പക്ഷേ മനുഷ്യനെ മാലാഖയാക്കുന്നത് വിനയമാണെന്നും മനുഷ്യ ജീവിതത്തെ ശ്രേഷ്ഠമാക്കുന്നത് അതിനോടു കാണിക്കുന്ന ആത്മാര്‍ത്ഥതയാണെന്നും ജീവിതം കൊണ്ട് പഠിപ്പിക്കുന്നു.!!!
-----നിങ്ങള്‍ ആത്മസമര്‍പ്പണമുള്ള ഒരു കളിക്കാരന് മാത്രം !!!! ------
— feeling സച്ചിന് ഫോമിലാകുന്ന ദിവസം പനിപിടച്ചിരുന്ന ഒരു സ്കൂള്‍ കാലം എനിക്കുമുണ്ടായിരുന്നു.

സച്ചിന് ... ഉത്തമ മനുഷ്യന് !
ReplyDeleteസച്ചിന് കളിക്കുന്ന ദിവസം പനിപിടച്ചിരുന്ന ഒരു സ്കൂള്‍ കാലം എനിക്കുമുണ്ടായിരുന്നു.
ReplyDeleteSachin ennum nalloru orma aayirikkatte... nammal bhaagyavaanmaaraanu... ee mahaante kalikalil ottumukkaalum live aayi kaanaan kazhinjavaralle nammal.
ReplyDeletebt ini janikkunna kuttikalkk sachin oru charithram maathramaanu...
love u sachin.:-)