ഒരു കൊലവെറി പ്രണയം
ചുവപ്പ് തെളിഞ്ഞു. പച്ച കത്താനായി കാത്തു നിന്ന ബ്രേക്ക് ടൈമിലാണ് സിഗ്നല്‍ ജംഗ്ഷനില്‍ വച്ച് അവളെ പ്രണയിക്കാന്‍ തുങ്ങിയത്. പച്ച തെളിയഞ്ഞതും അവളു സ്കൂട്ടിപെപ്പിന്‍റെ ഇന്‍ഡിക്കേറ്റര്‍ മിന്നിയ ദിക്കിലേക്ക് അറിയാതെ തന്നെ വണ്ടി നീങ്ങി. ഫെയ്സ് ബുക്കിന്‍റെ തുറക്കാത്ത താളുകളിലെവിടെയോ മയില്‍പ്പീലി പെറ്റു. അന്നു അന്തിക്കു തന്നെ ആവി പൊന്തിയ ചായക്കിരുപുറം ചാരിയിരുന്നപ്പോള്‍ എടുത്ത ഫോട്ടോകള്‍ അപ്ലോഡു ചെയ്തു. എന്നോ മനസ്സു തേയതെന്തൊക്കെയോ അവളില്‍ കണ്ടെത്തിയതുപോലെ. എനിക്കുള്ളവള്‍ ഇവളാണെന്നു മനസ്സു പറഞ്ഞു. പിന്നെ ഫോണിലും പറഞ്ഞു. പിന്നെയും പറയാന്‍ തോന്നിയതൊക്കെയും രാത്രി തന്നെ "ട്വീറ്റ്" ചെയ്തു. പിറ്റേന്നു കാലത്തവള്‍ പറഞ്ഞു നീയെന്നെ ചീറ്റ് ചെയ്തു. അവള്‍ ഇട്ടെറിഞ്ഞിട്ടുപോയത് ഒരു ബൈക്കിന്‍റെ പിന്‍ സീറ്റിലേക്കാണ്.വേദനയോടെ ഒന്നു കരഞ്ഞാലോ എന്ന് ആലോചിച്ചിരുന്നപ്പോള്‍ മോബൈലില്‍ ഒരു മെസ്സേജ് വന്നു. "ഐ റിയലി മിസ് യു ഡാ...". പ്രണയ വിരഹത്തിന്‍റെ മനോഹരമായ പര്യവസാനത്തില്‍ സന്തോഷത്തോടെ പോയി സ്വന്തം ബ്ലോഗില്‍ ചൂടു ഒരു പ്രണയ കവിത കുറിച്ചു.
"പ്രണയത്തിനെത്രയാഴം
പ്രണയമിതെത്ര ഭവ്യം മോഹനം അമൂര്‍ത്തം
പ്രണയമേ നിനക്കില്ല മരണവും മരണ പത്രവും!"
കൊലവെറിയേക്കാള്‍ അതിന് ലൈക്ക് കൂടുതല്‍ കിട്ടി. കുലം കുത്തിയേക്കാള്‍ സ്വീകാര്യതയും!.
- നിധിന്‍ പനവേലില്‍ -
No comments:
Post a Comment