http://www.romereports.com/palio/pope-opens-augustinians-chapter-general-with-mass-at-st-augustine-basilica-in-rome-english-10867.html#.Uh5Mtz7c2dE.facebook
.[അഗുസ്റ്റീനയന്‍സിന്‍റെ 184-ാമത് ചാപ്റ്ററിന്‍റെ തുടക്കമായിരുന്നു അത്. അവരുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. പ്രെവോസ്ത് പറഞ്ഞു '' സഭയുടെ വിപ്ലവകരമായ കാലഘട്ടമാണ് കണ്‍മുന്നില്‍ കാണുന്നത്. അങ്ങ് ഞങ്ങളെ പ്രകോപിപ്പിക്കുയാണ്..ലാളിത്യമാര്‍ന്ന ഒരു ജീവിത ശൈലികകൊണ്ട് .പിന്നെ ഞങ്ങള്‍ക്കെങ്ങനെ അങ്ങനെയാകാതിരിക്കാനാവും? "] - ആഗ്രഹമെങ്കിലും തോന്നുന്നത് ഒരു ശുഭസൂചന. അല്ലേ?
എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെടാം...എപ്പോള്‍ വേണമെങ്കിലും വരാം. മരപ്പണിശാലയിലോ, കച്ചവടക്കാര്‍ക്കിടയിലോ, ഒരു പറ്റം തീര്‍ത്ഥാടകര്‍ക്കിടയിലോ...തുള്ളിക്കളിക്കുന്ന കുരുന്നുകള്‍ക്കിടയിലോ. .പോകുന്നിടത്തെല്ലാം വിപ്ലവത്തിന്‍റെ എന്തെങ്കിലും കണിക ശേഷിപ്പിക്കാതെയുമിരിക്കില്ല. മാധ്യമപ്രവര്‍ത്തകര്‍ക്കു ചാകര. ടൂറിസ്റ്റുകള്‍ക്ക‍് സര്‍പ്രൈസ്. കക്ഷി മാര്‍പാപ്പയാണ്. ഇന്നലെ സെന്‍റ്. അഗസ്റ്റിന്‍റെ തിരുനാള്‍ ദിനത്തില്‍ ബസിലിക്കാ ദി സാന്‍റ് അഗുസ്റ്റീനോയില്‍ വന്നിരുന്നു. ഫോര്‍ഡിന്‍റെ ഒരു സാധാരണ കാറില്‍. കൂടെ മറ്റൊരു കാറില്‍ ചുരുക്കം കുറച്ച് സുരക്ഷാ ഉദ്യോഗസ്ഥരും. വഴിനീളെ തിങ്ങിക്കൂടിയവരെ നിയന്ത്രിക്കാന്‍ പാടുപെടുന്ന പോലീസുകാര്‍. അവരെ തോല്‍പ്പിക്കുന്ന സ്വാതന്ത്ര്യത്തോടെ കാറിന്‍റെ ഗ്ലാസുകള്‍ തുറന്നു കൈ നീട്ടി, കുശലം പറഞ്ഞു സ്വന്തം കുടുംബക്കാരുടെയിടയിലൂടെ എന്ന പോലെ കടന്നു പോകുന്നൊരു പാപ്പ. ആ ആള്‍ക്കൂട്ടത്തിലൊരാള്‍ ഞാനായിരുന്നു. ആളുകള്‍ പറയുന്ന ആളെ ഞാനുമൊന്നു തൊട്ടു. പ്രത്യേകിച്ചൊന്നുമില്ല....സാധാരണക്കാരന്‍ തന്നെ! (ശരിക്കും)!
.[അഗുസ്റ്റീനയന്‍സിന്‍റെ 184-ാമത് ചാപ്റ്ററിന്‍റെ തുടക്കമായിരുന്നു അത്. അവരുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. പ്രെവോസ്ത് പറഞ്ഞു '' സഭയുടെ വിപ്ലവകരമായ കാലഘട്ടമാണ് കണ്‍മുന്നില്‍ കാണുന്നത്. അങ്ങ് ഞങ്ങളെ പ്രകോപിപ്പിക്കുയാണ്..ലാളിത്യമാര്‍ന്ന ഒരു ജീവിത ശൈലികകൊണ്ട് .പിന്നെ ഞങ്ങള്‍ക്കെങ്ങനെ അങ്ങനെയാകാതിരിക്കാനാവും? "] - ആഗ്രഹമെങ്കിലും തോന്നുന്നത് ഒരു ശുഭസൂചന. അല്ലേ?

No comments:
Post a Comment