എന്‍റെ ഓട്ടോഗ്രാഫില്‍ പൂങ്കറപുരണ്ട്
നരച്ച മണമുള്ള മഞ്ഞച്ചപേജില്‍ അന്നു നീ വച്ച
ചെമ്പകത്തിന്‍റെ ഒരിതള്‍ ഇന്നുമുണ്ട്
ചിട്ടിക്കുരുവികളുടെ ചിറകിനടിയില്‍ ഒരു രഹസ്യമുണ്ടെന്നും
ചെമ്പോത്തിന്‍റെ കണ്ണേറുകിട്ടിയാല്‍ സൂക്കേടു മാറുമെന്നും
കൈപ്പത്തികള്‍ ചേര്‍ത്തുവച്ചു മുഖത്തോടു ചേര്‍ക്കുമ്പോള്‍
ഇരുകൈരേഖകളിലൊരു തോണി തെളിഞ്ഞു വന്നാല്‍
ഒരുപാടു കുഞ്ഞുങ്ങള്‍ ഉണ്ടാകുമെന്നും
മോതിരവിരലിലെ നഖത്തുമ്പത്തൊരു വെള്ളകീറിയാല്‍
ഐശ്വര്യവും മംഗല്യഭാഗ്യം വരുമെന്നും
കുറ്റിമുല്ല മൊട്ട് മുടിയില്‍ തിരുകിയാല്‍ അടി കൊള്ളില്ലെന്നും
പറഞ്ഞു തന്ന കൂട്ടുകാരീ....
ഇതെല്ലാമുണ്ടായിരുന്ന നിന്നോട് അസൂയ പെരുത്ത് പെരുത്ത്
മോഹമായതാണെനിക്ക്....
ഇതൊക്കെയുണ്ടായിട്ടും എന്തേ പെണ്‍കുരുന്നേ
രണ്ടുകൈകള്‍ കൂട്ടി വലം വച്ച നിന്‍റെ മംഗല്യം
രണ്ടു കൊല്ലങ്ങള്‍ക്കുള്ളില്‍ പിരിഞ്ഞു?
വന്ധ്യം ഉദരമെന്ന് അസുഖം ചീട്ടെഴുതി??
കീമോ കീറിത്തെളിച്ച നിന്‍റെ മൊട്ടത്തലയില്‍
ഞാനിനി ഏതു കുറ്റിമുല്ല മൊട്ടാണ് തിരുകേണ്ടത്???
ഏതുചെമ്പോത്തിന്‍റെകണ്ണേറാണ് നിനക്കായി
ഇനി ഞാന്‍ വാങ്ങേണ്ടത്?????

എഴുത്തിനു ഒഴുക്കുള്ളതുകൊണ്ട് വായന ബോറടിപ്പിക്കില്ല. പക്ഷേ ആശയത്തിൽ പുതുമയില്ലാത്തതുകൊണ്ട് കവിത മനസ്സിൽ തങ്ങുന്നില്ല.
ReplyDeleteകുട്ടിക്കാലത്തെ കൌതുകങ്ങള്‍ ..
ReplyDeleteപിന്നീട് നമുക്കായി കരുതി
വെക്കുന്നതിങ്ങനത്തെ
നിഴലുകള്‍ ആണെന്ന്
നാമന്നേരം അറിഞ്ഞിരുന്നുവോ??rr