''ബുദ്ധി വിറ്റു ജീവിക്കാമെങ്കില്‍
മനസിലെ thoughts വിറ്റു ജീവിക്കാമെങ്കല്‍
ശരീരം കൊണ്ടായിക്കൂടെ ? ''
അനൂപ്മേനോന്‍ ട്രിവാന്‍ഡ്രം ലോഡ്ജില്‍ ചോദിച്ച ചോദ്യമാണ്. ശരിയല്ലേ???
ചിന്തകളുടെ ആവിഷ്കരണത്തില്‍ അങ്ങ് ഋതുപര്‍ണ്ണ ഘോഷിന്‍റെയും അമ്മാച്ചനെന്നു വിളിക്കാവുന്ന ട്രെന്‍ഡ് സെറ്റര്‍ അനൂപ് സിനിമയുടെ ക്ലൈമാക്സില്‍ Be a one women man എന്ന ആശയം തിരുകി സിനിമ അവസാനിപ്പിച്ചെങ്കിലും പിള്ളേര്‍ക്ക് ബോധിച്ചതും അവരേറ്റുപിടിച്ചതും മേല്‍ പറഞ്ഞ ഡയലോഗാണ്. ശരീരം വില്‍ക്കുന്നതിനെ സപ്പോര്‍ട്ട് ചെയ്യാന്‍ അദ്ദേഹം കണ്ടെത്തയതും പറഞ്ഞതും ശരിയല്ലേ. ശരിയാണ് ബുദ്ധി വില്‍ക്കുന്നവരുണ്ട്. മനസിലെ ചിന്തകളും ഐഡിയകളും കാശാക്കി മാറ്റുന്നവരുമുണ്ട്. നിഷേധിക്കുന്നില്ല. മികവുറ്റ പരസ്യചിത്രങ്ങളുടെ മാസ്റ്റര്‍ ബ്രെയിനുകള്‍, ഡിമാന്‍റുള്ള കലാകാരന്മാര്‍, കൊമേഴ്സ്യല്‍ ഹിറ്റ്ചിത്രങ്ങളുടെ സംവിധായകര്‍...നിര നീളും ഇങ്ങു ഫെയ്സ്ബുക്കിലെ ലൈക്ക് രാജാക്കന്മാര്‍ വരെ!
പക്ഷേ വില്‍പന എന്ന പദം തന്നെ വസ്തുവിന്‍റെ വില കളയുന്ന പോലെ. വില്‍ക്കാന്‍ വക്കുമ്പോള്‍ എപ്പോഴും വസ്തുവിനു ലഭിക്കുന്ന പ്രതിഫലത്തിലാണ് കണ്ണ്. പ്രതഫലം കൂട്ടാന്‍ വില്‍പനാ വസ്തു ആകര്‍ഷകമാക്കേണ്ടത് വില്‍ക്കുന്നവന്‍റെ അനിവാര്യതയും. പക്ഷേ രണ്ടാമതൊരണ്ണമുണ്ട് അത് പ്രകാശനമാണ്. ആവിഷ്കരണമാണ്. എന്‍റെ ചിന്തകള്‍, ഐഡിയകള്‍, കഴിവുകള്‍ അതിന്‍റെ ഭാവാത്മകമായ പ്രകാശനം. അതില്‍ പ്രതിഫലമല്ല ലക്ഷ്യം. ഞാന്‍ പ്രാകാശിപ്പിക്കുന്നതിന്‍റെ മൂല്യവും, അത് ഉണ്ടാക്കിയേക്കാവുന്ന നന്മ, അറിവ്, പ്രകോപനം, തിരിച്ചറിവ്... അതിനു പ്രതിഫലം താനേ വരുന്നതാണ്.
എ.ആര്‍ റഹ്മാന് ഒരു സിനിമയിലെ ഗാനത്തിന് ഒരു കോടി കൊടുക്കേണ്ടിവരും. പക്ഷേ ആ വില അദ്ദേഹത്തിനു താനെ വന്നതാണ്. കിട്ടാന്‍ പോകുന്ന പ്രതിഫലമല്ല. കീ ബോര്‍ഡിനുമുമ്പിലിരിക്കുമ്പോള്‍ വീണ്ടും ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ...പാട്ടിനോടുള്ള ഒരു passionate love- വോടെ പുള്ളി പണിതുടങ്ങും..ഓസ്കാറുകള്‍ താനെ വരും.
പറഞ്ഞു വന്നതെന്താന്നു വച്ചാല്‍ ലൈക്കിനു വേണ്ടി പടക്കുന്നതും,
കമന്‍റിനുവേണ്ടി ചെളി വിതറുന്നതും വില്‍പന തന്നെ.( ചില ചെളികള്‍ ഫലത്തില്‍ നല്ലതാണെന്നു മറക്കുന്നില്ല)
കുമിഞ്ഞു കൂടുന്ന ലൈക്കിനു വേണ്ടി വില്‍ക്കാല്‍ വക്കുന്നതാവരുത് മച്ചാന്‍റെ ക്രിയേറ്റിവിറ്റി.
നീയെഴുത് ലൈക്കെന്ന ചിന്തയില്ലാതെ...
കമന്‍റെന്ന കൊതിയില്ലാതെ...
.മുഖപുസ്കത്തില്‍ വേശ്യകളും ജാരന്മാരുമല്ല സംര്‍ഗാത്മകതയുള്ള കലാകാരന്മാരും കാലാസ്വാദകരും ഓടിക്കളിക്കട്ടെ!
#
[ശരിയാണ് ഒരു അനൂപ് മോനോന്‍ ട്രെന്‍ഡ് തുടങ്ങിയായിരുന്നു. കടം കൊണ്ടതും വെട്ടിക്കേറ്റിയതുമായ കനപ്പെട്ട ആശയങ്ങളുടെ കുത്തിത്തിരുകല്‍ കൊണ്ടാണെന്നു തോന്നുന്നു അങ്ങ് എറിച്ചില്ല. പിന്നെ V.K.P യും ( V.K പ്രകാശ് ) അതിന്‍റെ പുറത്തൊന്നു മെഴുകിയായിരുന്നു.]

No comments:
Post a Comment