അത്തം മുതലിങ്ങോട്ടു പൂവും, പട്ടുസാരിയും , കോടിമുണ്ടും പിന്നെക്കുറേ നഷ്ടസ്മൃതികളും കൊണ്ടു നിറഞ്ഞു പരക്കുകയാണ് ഫെയ്സ്ബുക്ക്. അത് മൊത്തം പ്രവാസികളുടെ നൊസ്റ്റാള്‍ജിയയാണെന്നു കരുതിയാല്‍ തെറ്റി...മറ്റേതോ ലോകത്തെക്കുറിച്ചെന്ന പോലെ നമ്മളും കുറേ പൂക്കാലം അയവിറക്കിയിറക്കി....എഴുതിയെഴുതി ഷെയര്‍ ചെയ്തു ചെയ്തു ഗംഭീരമാക്കുന്നതില്‍ മനസിലൊരു പരിഹാസം തോന്നുന്നതിനിടയിലാണ് കൊതിപ്പിച്ചൊരു കാഴ്ച.
റോമില്‍ മലയാളികളുടെ നേതൃത്വത്തില്‍ ഒരു പെരുന്നാളാഘോഷം...വെറുതെ പോയി നോക്കി...അന്തിച്ചു പോയി (അഹങ്കരിച്ചും). സാന്താ മരിയമജോരെ ബസിലിക്കയുടെ ചുറ്റും മുത്തുക്കുടകളും കൊടിതോരണങ്ങളും. ഓണാഘോഷക്കമ്മറ്റിക്കാരെ പ്പോലെ ചക്രം നെഞ്ചത്തികുത്തി നോക്കിക്കണ്ടെല്ലാം പൊലിപ്പിക്കുന്ന മലയാളി അച്ചായന്മാര്‍. അകത്തേക്കു കയറിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. വെള്ള മുണ്ടും സെറ്റു സാരിയുമുടുത്തു പള്ളി നിറഞ്ഞു കവിഞ്ഞ് മലയാളികള്‍. (ഒരുമാസം മുമ്പ് അവിടുത്തെ പ്രധാന തിരുനാളിനുപോലം ഇത്രയാളെ ഞാന്‍ കണ്ടിട്ടില്ല). മലായാള പാട്ടുകളും ആരതിയും കണ്ടന്തിച്ച് ടാബില്‍ പകര്‍ത്തുന്ന ടൂറിസ്റ്റുകള്‍. പിന്നെ പ്രദക്ഷിണം....നാല് ഇടവകക്കുള്ളത്ര ആളുകള്‍, മുത്തക്കുടകളും ചെണ്ട മേളവും. ഈ മുത്തുക്കുടയും ചെണ്ടയും രൂപക്കൂടുകളും വരെ അങ്ങ് കേരളത്തില്‍ നിന്ന് കപ്പല്‍ വഴി എത്തിച്ചതാണെന്നറിഞ്ഞപ്പോള്‍ മലയാളസ്നേഹം അങ്ങ് കൊടുമുടികേറി. കലാശക്കൊട്ടില്‍ ചെണ്ടയങ്ങു പെരുത്തപ്പോള്‍ അതുവരെ അന്തിച്ചു നിന്ന സായിപ്പിന്‍റെ കൈയ്യം മെയ്യും ഇളകുന്നതും താളത്തില്‍ തുള്ളുന്നതും കണ്ടപ്പോഴുള്ള രോമാഞ്ചമുണ്ടല്ലോ...അതൊരു നൊസ്റ്റാള്‍ജിക്ക് പോസ്റ്റിനും തരാന്‍ പറ്റാത്തൊരു സുഖമാണ്...ഇതെല്ലാം കണ്ട് മാര്‍പാപ്പയുടെ വികാരിയായ കര്‍ദ്ദിനാള്‍ അഗസ്റ്റീനോ വല്ലീനി പറഞ്ഞു '' ഇങ്ങനെയൊരു സമൂഹത്തെക്കണ്ട് ഞാന്‍ അത്ഭുതപ്പെടുന്നു. റോമിനൊരു പ്രചോദനമാണ് നിങ്ങളുടെ വിശ്വാസം...ഇതെനിക്കു മാര്‍പാപ്പയോടു പറയാതെ തരമില്ല..'' .ആളുകാലിയായ പള്ളി കണ്ടു മടുത്ത സായിപ്പും മനസില്‍ പറഞ്ഞുകാണും..''ഇതെന്തൊരു വെറൈറ്റി ടീമാടേ...??''
--------അഹങ്കരിച്ചു ഞാന്‍ മടുത്തു! ഈ മലയാളികളുടെ ഒരു കാര്യം!
--------------------------------------------------------------------------------------------------
( മലയാളിയില്ലാത്ത രണ്ടേരണ്ടു നാട് ഉത്തര കൊറിയയും ഭൂട്ടാനുമാണെന്ന് വയലാര്‍ രവി പറഞ്ഞതായി വായിച്ചു...അതുവെറുതെ.... ഒന്നുകില്‍ രവിസാറിനു തെറ്റി ....അല്ലേല്‍ കണ്ണിപൊടിയിട്ട് കണക്കില്‍ കേറാത്ത ചേട്ടന്മാര്‍ അവിടേം കാണുമെന്നേ...

No comments:
Post a Comment