Tuesday, 24 September 2013

ആ ആക്കിച്ചിരി തന്നെ!

കാരുണ്യമേ എനിക്കു നീ
രണ്ടിറ്റു കണ്ണീരു തരിക!
ഈ ലോകത്തിന്‍റെ മുഴുവന്‍
വേദനയും കണ്ടു നനയാന്‍

പൗരഷമേ എനിക്കു നിന്‍റെ
കനപ്പെട്ട ശബ്ദം തരിക!
കാണുന്ന നെറികേടു
നോക്കി കുരയ്ക്കാന്‍!

നായിക്കരണക്കുരുക്കളെ
നിങ്ങളും കൂടെ വരിക!
നാറിത്തരങ്ങള്‍ നോക്കി
ചൊറിയാന്‍!

ഒടുക്കം

എനിക്കൊരു പുഞ്ചിരി തരിക!
വെറുതെ തപിച്ചും കുരച്ചും
ചൊറിഞ്ഞുമിരിക്കുന്ന
എന്നെ നോക്കി ചിരിക്കാന്‍!

 -----ആ ആക്കിച്ചിരി തന്നെ!
 — feeling ഒരു വളിച്ച ചിരി.

2 comments:

  1. ഇനിയും എന്തിനു ഉള്ളത് തന്നെ കൂടുതല്‍ ഇവിടെ :)

    ReplyDelete
  2. പറഞ്ഞതും കൂടുതല്‍ ...പറയാന്‍ തുനിഞ്ഞതും കൂടുതല്‍...മൊത്തത്തില്‍ ഓവറാണല്ലേ?

    ReplyDelete